കോട്ടയം ജില്ലയിലെ വനസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള കേരള വനം-വന്യജീവി വകുപ്പിന്റെ ഈ വർഷത്തെ വനമിത്ര പുരസ്കാരത്തിന് അർഹനായിരിക്കുന്നത് അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും, കുറുമുള്ളൂർ സെൻറ് സ്റ്റീഫൻ ക്നാനായ കത്തോലിക്കാ ഇടവക അംഗവും, കുറുമുള്ളൂർ കെ.സി.വൈ.എൽ ഡയറക്ടറും, കെ.സി.സി മെമ്പറുമായ ശ്രീ ജോജോ ജോർജ് ആട്ടയിൽ ആണ്. ജൈവവൈവിധ്യ സംരക്ഷണത്തിന് നൽകിയ സംഭാവനകളെ മാനിച്ച് ഓരോ ജില്ലയിലെയും സന്നദ്ധ സംഘടനകൾ/ വ്യക്തികൾ/ കർഷകർ /വിദ്യാഭ്യാസ സ്ഥാപനങ്ങൾ/ എന്നിവർക്കാണ് ഈ പുരസ്കാരത്തിന് അർഹരായിട്ടുള്ളവർ. ബഹുമാനപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സാറിന്റെ സാന്നിധ്യത്തിൽ, വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സാറിന്റെ കയ്യിൽനിന്നു ഫലകവും ക്യാഷ് അവാർഡും ജോജോ ഏറ്റുവാങ്ങി.