ഹ്യൂസ്റ്റണ്‍: മാർച്ച് 25 ശനിയാഴ്ച വൈകുന്നേരം കമ്മ്യൂണിറ്റി സെൻട്രൽ വച്ച് ക്നായിതോമാ ദിനം ആചരിക്കുന്നു. അന്നേ ദിവസം എല്ലാ കനാനായ സഹോദരി സഹോദരന്മാരെയും കമ്മ്യൂണിറ്റി സെന്ററിലേക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ക്ഷണിക്കുന്നു. ക്നാനായക്കാരെ സംബന്ധിച്ച് ഇതൊരു പുണ്യദിനം ആയിരിക്കണം. തനിമയിലും ഒരുമയിലും വിശ്വാസം നിറവിലും നാം എന്നും ക്നാനായകാരാണ് എന്ന സത്യം മനസ്സിലാക്കി അമേരിക്കൻ ഐക്യ നാടുകളിൽ ക്നാനായ സമുദായം വളർന്നുവന്ന് അടുത്ത തലമുറയിലേക്ക് ഏൽപ്പിച്ചു കൊടുക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. ലോകത്തെവിടെ ചെന്നാലും ക്നാനായക്കാരൻ ക്നാനായക്കാരനായി തന്നെ ജീവിച്ച് ആർക്കും അടിയറവ് പറയാതെ ജീവിക്കണം എന്ന വിശ്വാസം നമ്മളിൽ ഒരുക്കി കൂടി ക്നാനായ തൊമ്മൻ ഡേ കാരണമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
(കുന്നശ്ശേരി ജിമ്മി )