Home ഇന്ത്യൻ വാർത്തകൾ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു.

147
0

കോട്ടയം: പാചക മേഖലയിലെ തൊഴില്‍ നൈപുണ്യ വികസനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാചക പരിശീലനം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പരിശീലന പരിപാടിയുടെ ഭാഗമായി മുളക് ബജ്ജി, കിഴങ്ങ് ബജ്ജി, ബോണ്ട, ടൊമാറ്റൊ സോസ്, മുട്ട മഞ്ചൂരിയന്‍ തുടങ്ങിയവ ഉണ്ടാക്കുവാനാണ് പരിശീലനം ലഭ്യമാക്കിയത്. ട്രെയിനര്‍ ലീനാ ബിനു പരിശീലനത്തിന് നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് സ്വാശ്രയ സംഘങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്.

Previous articleക്നാനായ റീജിയൻ റ്റീൻ മിനിസ്ട്രി കോൺഫ്രൺസ് രജിട്രേഷൻ ആരംഭിച്ചു
Next articleഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംരംഭക സംഗമം നടത്തി

Leave a Reply