തെള്ളകം: ലീജിയന്‍ ഓഫ് മേരിയുടെ ആദ്യ ബാച്ച് സമ്മേളനം ചൈതന്യയില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ.ജോസ് പൂതൃക്കയില്‍ വി.കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. ഫാ.സ്റ്റാബിന്‍ നീര്‍പ്പാറ മലയില്‍ സഹകാര്‍മ്മികനായിരുന്നു. അതിരൂപതാ കമ്മീസിയം പ്രസിഡന്‍റ് സി.ലതാ മാക്കീല്‍, വൈസ് പ്രസിഡന്റ് ജയിംസ് പെരുമ്പളത്ത്, സെക്രട്ടറി ഷാജിമോള്‍ സൈമണ്‍, ട്രഷറര്‍ രാജി ജോസഫ്, ജോ. സെക്രട്ടറി ആലീസ് മാത്യു, കൂരിയാ പ്രസിദീയം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.