ഇടയ്ക്കാട്ട് സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ ഇടവക ദിനാചരണവും കൂടാരയോഗ-കുടുംബയോഗ-ഭക്തസംഘടന-സണ്‍ഡേസ്‌കൂള്‍ വാര്‍ഷികവും കെ.സി.സി പ്രവര്‍ത്തനോദ്ഘാടനവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വികാരി ഫാ. ജോണ്‍ ചേന്നാകുഴിയുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയോടെയാണ് ആഘോഷങ്ങള്‍ക്കു തുടക്കമായത്.തുടര്‍ന്ന് വികാരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനം കെ.സി.സി ഇടയ്ക്കാട്ട് ഫൊറോന പ്രസിഡന്റ് ഫിലിപ്പ് സ്‌കറിയ പെരുമ്പളത്തുശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ജോസ് വട്ടത്തില്‍, അലക്‌സ് കോട്ടൂര്‍, ഷാജി വിരുത്തിക്കുളങ്ങര, ബെന്നി തറയില്‍പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ടോം ജെയിംസ് സര്‍പ്പക്കളത്തിലിനെ സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു. ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികളും സ്‌നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു. കൈക്കാരന്മാരായ ജോണിക്കുട്ടി കുന്നശ്ശേരില്‍, എബി ചുടലപ്പറമ്പില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, സംഘടനാഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.