ഷിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ പൊതു ദിവ്യകാരുണ്യ സ്വീകരണം നടത്തി. സമൂഹ ദിവ്യബലിയര്‍പ്പണത്തോടെ ദിവ്യകാരുണ്യ സ്വീകരണം ചടങ്ങിന് ആരംഭം കുറിച്ചു. 24 കുട്ടികള്‍ ആയിരുന്നു ഈ വര്‍ഷം ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുങ്ങിയത്.
ഇടവക വികാരി ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ വി. ബലിയില്‍ സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. എബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍, ഫാ. സിജു മുടക്കോടില്‍. ഫാ. റെനി കട്ടേല്‍, ഫാ. ജോര്‍ജുകുട്ടി താന്നിച്ചുവട്ടില്‍, ഫാ. മാത്യു കൈതമലയില്‍, ഫാ. ജോനസ് ചെറുനിലത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ചര്‍ച്ച് ക്വയര്‍ ടീമിന് അനില്‍ മറ്റത്തില്‍ക്കുന്നേല്‍ നേതൃത്വം നല്‍കി. ദൈവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം കുട്ടികളുടെ മാതാപിതാക്കള്‍ ഏവര്‍ക്കും വൈറ്റ് ഈഗിള്‍ ബാങ്ക്വറ്റ് ഹാളില്‍ വിരുന്നു സല്‍ക്കാരം ഒരുക്കിയിരുന്നു. ആയിരക്കണക്കിന് അതിഥികള്‍ പങ്കെടുത്ത വിരുന്നു സല്‍ക്കാര ക്രമീകരണങ്ങള്‍ക്ക് ജസ്റ്റിന്‍ തെങ്ങിനാടിന്റെ നിയന്ത്രണത്തിലുള്ള കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു. വിവിധ തരത്തിലുള്ള കലാപരിവാടി അവതരണം ചടങ്ങിന് ഏറെ തിളക്കമേകി.
സജി പുതൃക്കയില്‍, മനിഷ് കൈമൂലയില്‍, വേദപാഠ അധ്യാപകര്‍ എന്നിവര്‍ പരിപാടിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട നേതൃത്വം നല്‍കി. ദൈവാലയത്തില്‍ നടത്തിയ ആദ്യ കുര്‍ബാന സ്വീകരണ ചടങ്ങുകള്‍ക്ക് ചര്‍ച്ച എക്‌സിക്യൂട്ടീവും സിസ്റ്റേഴ്‌സും നേതൃത്വം നല്‍കി.
സ്റ്റീഫന്‍ ചൊള്ളംമ്പേല്‍