Home യൂറോപ്പ് | ഗൾഫ് | ഓഷിയാന KCWA- OMAN മാതൃദിനവും നഴ്സസ്‌ഡേയും ആഘോഷിച്ചു.

KCWA- OMAN മാതൃദിനവും നഴ്സസ്‌ഡേയും ആഘോഷിച്ചു.

386
0

ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ (KCWA) OMAN ന്റെ ആഭിമുഖ്യത്തിൽ മാതൃദിനവും നഴ്സസ് ഡേയും റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ പാർട്ടി ഹാളിൽ വച്ച് 2023 ജൂൺ രണ്ടാം തിയതി വൈകിട്ട് 8 മണിക്ക് നടത്തപ്പെടുകയുണ്ടായി. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗം Sts. Peter and Paul Catholic church അസിസ്റ്റന്റ് വികാരി Fr. ഫിലിപ്പ് നെല്ലിവിള ഉദ്ഘാടനം ചെയ്തു. KCWA Oman പ്രസിഡന്റ് ശ്രീമതി ഷിൻസി സജി യോഗത്തിന് അധ്യക്ഷ ആയിരുന്നു.

മുതിർന്ന അമ്മമാരെ പൊന്നാട അണിയിച്ചു ആദരിക്കുകയും എല്ലാ അമ്മമാർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. അതോടൊപ്പം തന്നെ എല്ലാ നഴ്സുമാർക്കും സമ്മാനങ്ങൾ നൽകി പ്രത്യേകം ആദരിച്ചു. പ്രസ്തുത യോഗത്തിന് KCCME Chairman ശ്രീ തോമസ് ബേബി, KCC Oman Precident ശ്രീ സഹീഷ് സൈമൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ യോഗത്തിന് മാറ്റു കൂട്ടി. ശ്രീമതി അഖില ഷൈൻ, ശ്രീമതി അഷിത ജിൻസ്, ശ്രീമതി ലിബിത സ്റ്റിജോ, ശ്രീമതി സ്മിത തോമസ്, ശ്രീമതി ആതിര ടിജോ, കുമാരി നയന മനോജ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Previous articleപെരിക്കല്ലൂർ: പുതുശ്ശേരിയിൽ മറിയം തോമസ് | Live Funeral Telecast Available
Next articleസമ്പൂർണ്ണ ബൈബിൾ: കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

Leave a Reply