ഇടുക്കി: ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത ദുരിതങ്ങളെ പ്രതിരോധിക്കുന്നതിനായി ജി ഡി എസ് ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ സന്നദ്ധ സേന രൂപീകരിച്ചു. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഫാമിലി കൗണ്‍സിലിംഗ് ടീം എന്നിവര്‍ അടങ്ങുന്നതാണ് ജി.ഡി.എസ് ടാസ്‌ക് ഫോഴ്‌സ്. കാരിത്താസ് ആശുപതിയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ പെട്ടെന്നുണ്ടാകുന്ന ദുരിതങ്ങളെയും പ്രതിസന്ധികളെയും ശാസ്ത്രീയമായി അതിജീവിക്കുക എന്നതാണ് ജി ഡി എസ് ടാസ്‌ക് ഫോഴ്സിന്റെ പ്രവര്‍ത്തനം കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രപ്പൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി വൈസ് പ്രസിഡണ്ട് ഫാ. ഷാജി പൂത്തറ, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ് വിവിധ ഗ്രാമങ്ങളിലെ അനിമേറ്റര്‍മാര്‍, എന്നിവര്‍ പ്രസംഗിച്ചു. ഇടുക്കി ജില്ലയില്‍ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി പ്രവര്‍ത്തിക്കുന്ന പതിനാലു പഞ്ചായത്തുകളിലും ടാസ്‌ക് ഫോഴ്സിന്റെ സേവനം ലഭ്യമാക്കുന്നതാണെന്നു ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.