Home അമേരിക്കൻ വാർത്തകൾ മിഷൻ ലീഗ് ക്നാനായ റീജിയണൽ പ്രവർത്തനോദ്‌ഘാടനം നടത്തി

മിഷൻ ലീഗ് ക്നാനായ റീജിയണൽ പ്രവർത്തനോദ്‌ഘാടനം നടത്തി

146
0

ചിക്കാഗോ : അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2023 – 2024 വർഷത്തെ റീജിയണൽ തലത്തിലുള്ള പ്രവർത്തനോദ്‌ഘാടനം നടത്തി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിച്ചു. മിഷൻ ലീഗ് ക്നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, മിഷൻ ലീഗ് അന്തർദേശിയ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, റീജിയണൽ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേൽ, സെക്രട്ടറി ജെയിംസ് കുന്നശ്ശേരി, ഓർഗനൈസർ സുജ ഇത്തിത്തറ, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ, മതബോധന പ്രിൻസിപ്പൽ സജി പൂത്തൃക്കയിൽ, അസിസ്റ്റന്റ് പ്രിൻസിപ്പൽ ബിനു ഇടക്കര എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്‌ഘാടനത്തിനു മുന്നോടിയായി മിഷൻ ലീഗ് അംഗങ്ങൾ അണിനിരന്ന വർണശബളമായ പ്രേഷിത റാലിയും നടത്തി. ചിക്കാഗോയിൽ നടത്തിയ റീജിയണൽ ക്യാമ്പിന്റെ സമാപനത്തിലാണ് പ്രവർത്തനോദ്‌ഘാടനം സംഘടിപ്പിച്ചത്. mക്‌നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകളിലും മിഷനുകളിലും മിഷൻ ലീഗിന്റെ ഈ വർഷത്തെ യൂണിറ്റ്തല പ്രവർത്തനോദ്‌ഘാടനം വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാൾ ദിനമായ ഒക്ടോബർ ഒന്ന് ഞായറാഴ്ച നടത്തപ്പെടും.

Previous articleബോസ്റ്റൺ : ചക്കുങ്കൽ ഫാ.സലിം ജോസഫ് (OFM)
Next articleപുന്നത്തുറ : ഊണാകുന്നേൽ മറിയക്കുട്ടി സൈമൺ | Live Funeral Telecast Available

Leave a Reply