ചിക്കാഗോ: ചിക്കാഗോ പ്രവാസി ക്നാനായ മക്കളുടെ ആത്മീയവും ഭൗതികവുമായ സുസ്ഥിതിക്ക് പരിശുദ്ധ അമ്മ വഴിയായി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുവാനും നിയോഗങ്ങള്‍ അമ്മയുടെ മാദ്ധ്യസ്ഥ്യം വഴി യാചിക്കുവാനുമായി വര്‍ഷംതോറും ആചരിച്ചുവരുന്ന മാതാവിന്‍റെ ദര്‍ശനത്തിരുനാള്‍ 2023 ഓഗസ്റ്റ് 13 മുതല്‍ 21 വരെ മോര്‍ട്ടന്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടത്തപ്പെട്ടു. അഖണ്ഡജപമാല, സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം, തിരുനാള്‍ ഒരുക്കധ്യാനം, എല്ലാ ചൊവ്വാഴ്ചകളിലും തിരുമണിക്കൂര്‍ ആരാധന, മരിയന്‍ പ്രഭാഷണങ്ങള്‍ തുടങ്ങിയ ഒരു വര്‍ഷത്തെ ആത്മീയ ഒരുക്കത്തോടെയാണ് തിരുനാളിനു തുടക്കം കുറിച്ചത്.
വികാരി മോണ്‍. തോമസ് മുളവനാല്‍ 13-ാം തീയതി ഞായറാഴ്ച കൊടിയേറ്റ്കര്‍മ്മം നിര്‍വഹിച്ചു. റവ. മോണ്‍. ഷോബി ചെട്ടിയാത്ത്, റവ. മോണ്‍. തോമസ് കടുകപ്പള്ളി, റവ.ഫാ. ജെറി മാത്യു, റവ.ഫാ. ജോര്‍ജ് പാറയില്‍, റവ.ഫാ. സനില്‍ മയില്‍ക്കുന്നേല്‍, റവ.ഫാ. സോജന്‍ കാരക്കുന്നത്ത്, റവ.ഫാ. ജഗന്‍ പുത്തന്‍പുരയ്ക്കല്‍, റവ.ഫാ. അബ്രാഹം മുത്തോലത്ത്, റവ.ഫാ. പോള്‍ ചാലിശ്ശേരില്‍, റവ.ഫാ. സജി പിണര്‍ക്കയില്‍, റവ.ഫാ. ജെറി പുന്നശ്ശേരില്‍, റവ.ഫാ. ലിജോ കൊച്ചുപറമ്പില്‍ എന്നിവര്‍ തിരുനാള്‍ ദിനങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. 455 സ്ത്രീജനങ്ങള്‍ പ്രസുദേന്തിമാരായി വന്ന തിരുനാളിന് കൈക്കാരന്മാരായ ബിനി തെക്കനാട്ട്, ജിബി കക്കാട്ടില്‍ എന്നിവര്‍ കണ്‍വീനര്‍മാരായി നേതൃത്വം നല്കി. 140 പേരടങ്ങുന്ന പത്ത് കമ്മിറ്റികള്‍ രൂപീകരിച്ചു.
ലിസി മുല്ലപ്പള്ളി, ആന്‍സി കൂപ്ലിക്കാട്ട്, ആനീസ് മേനാമറ്റം, ജയ കുളങ്ങര, മായ വഞ്ചിയില്‍, സാലി കിഴക്കേക്കുറ്റ്, ഏലമ്മ ചൊള്ളമ്പേല്‍, സാലിക്കുട്ടി കുളങ്ങര, സെലിന്‍ ചൊള്ളമ്പേല്‍, ഷാനി വെട്ടിക്കാട്ടില്‍ എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്കി. ക്രിസ്ത്യന്‍ തിരുവാതിര, ക്നാനായ കുടിയേറ്റ ബാലെ, മെഗാ മാര്‍ഗ്ഗംകളി, മരിയന്‍ ദര്‍ശന കലാവിഷ്കാരം, ശിങ്കാരിമേളം തുടങ്ങിയവ തിരുനാളിന്‍റെ മാറ്റ് വര്‍ദ്ധിപ്പിച്ചു. ഇടവകയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത തിരുനാളായിരുന്നു ഇത്. അമേരിക്കയില്‍ ക്നാനായ റീജിയന്‍റെ കീഴില്‍ ഇപ്പോള്‍ 15 ഇടവകകളും ഏഴ് മിഷനുകളും 30,000-ത്തോളം ക്നാനായക്കാരുമാണുള്ളത്. ചരിത്രത്തില്‍ ഏറ്റവുമധികം പ്രസുദേന്തിമാര്‍ പങ്കെടുത്ത ഈ വര്‍ഷത്തെ തിരുനാളിന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൈക്കാരന്മാരായ സാബു കട്ടപ്പുറം, അലക്സ് മുല്ലപ്പള്ളി, കുഞ്ഞച്ചന്‍ കുളങ്ങര, ജെയിംസ് കിഴക്കേവാലേല്‍, അമല്‍ കിഴക്കേക്കുറ്റ്, ജെയിംസ് മന്നാകുളം (അക്കൗണ്ടന്‍റ്), സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) എന്നിവര്‍ നേതൃത്വം നല്കി.
സ്റ്റീഫന്‍ ചൊള്ളമ്പേല്‍