Home യൂറോപ്പ് | ഗൾഫ് | ഓഷിയാന ഓസ്ട്രിയൻക്നാനായകത്തോലിക്കമ്യുണിറ്റി (AKCC) ഓണാഘോഷവുംആദ്യത്തെമിഷ്ൻകുർബാനയുംനടത്തി.

ഓസ്ട്രിയൻക്നാനായകത്തോലിക്കമ്യുണിറ്റി (AKCC) ഓണാഘോഷവുംആദ്യത്തെമിഷ്ൻകുർബാനയുംനടത്തി.

240
0

ഓസ്ട്രിയൻ ക്നാനായ കത്തോലിക് കമ്യുണിറ്റി (AKCC) ഓണാഘോഷവും ആദ്യത്തെ മിഷ്ൻ കുർബാനയും നടത്തി.

ഓസ്ട്രിയയിലെ ക്നാനായക്കാരെ സംബന്ധിച്ച് അഭിമാനത്തിൻ്റേയും, അനുഗ്രഹത്തിൻ്റേയും നാളുകളാണിത്.
സെപ്റ്റംബർ മൂന്നാം തീയതി, വിയന്നായിലെ റെൻബാൻ വെഗ് പള്ളിയുടെ പാരിഷ് ഹാളിൽവച്ച് ഓണാഘോഷവും, ഹീർഷ്സ്റ്റേറ്റനി(Hirschstetten )- ലെ മാതാവിൻ്റെ പള്ളിയിൽ വച്ച് ആദ്യത്തെ ആസ്ട്രിയൻ ക്നാനായ മിഷൻ കുർബാനയും, വളരെ ഹൃദ്യമായി, ആഘോഷത്തോടെ നടത്തപ്പെട്ടു.

ഓണാഘോഷങ്ങളിൽ, മാവേലിയോടൊപ്പം ഇത്തവണ ക്നായി തൊമ്മനും കൂടി വന്നതും, ഇന്നത്തെ ആനുകാലിക സംഭവങ്ങളെ കൂട്ടിഇണക്കി, മാവേലിയും ക്നായി തൊമ്മനും നടത്തിയ സംഭാഷണങ്ങളും രസകരവും, പുതുമ നിറഞ്ഞതുമായിരുന്നു.

ക്നാനായ യുവാക്കളും, ക്നാനായ കിട്സ് ക്ലെബ് അംഗങ്ങളും നടത്തിയ കലാപരിപാടികൾ ഏവർക്കും ആവേശം പകർന്നു. ഫാദർ വിൻസൻ കുരുട്ടുപറമ്പിൽ ഓണസന്ദേശവും, സ്പോട്സിൽ വിജയിച്ചവർക്ക് സമ്മാനവിതരണം നടത്തപ്പെട്ടു.

ഓണം ക്രൈസ്ത സ്നേഹത്തിൻ്റെ സാഹോദര്യത്തിന്റെ വിശ്വാസത്തിൻ്റെ സാക്ഷാൽക്കാരമാകട്ടെ, തൻ്റെ സഹോദരന് നന്മ ചെയ്ത്, സമൂഹത്തിൻ്റെ കൂട്ടായ്മയിൽ പങ്കു ചേരുന്ന അനുഭവകട്ടെ, ആഘോഷങ്ങൾക്കുപരി, മാനവീകതയുടെ, സ്നേഹമാകട്ടെ എന്ന് വിൻസനച്ചൻ തൻറെ ആശംസ പ്രസംഗത്തിൽ പറഞ്ഞു.
ഓണാഘോഷവേദിയിൽ വച്ച് മുതിർന്ന പൗരന്മാരെ ആദരിക്കുന്നതിൻ്റെ ഭാഗമായി, ശ്രീ ബെന്നി മാളിയേക്കൽ, ശ്രീ ജിമ്മി കോയിത്തറ എന്നിവരെ ഫാദർ തോമസ് പ്രാലേൽ പൊന്നാട അണിയിച്ചു. കിഡ്സ് ക്ലബ് പ്രസിഡണ്ട്, ജിബു ചിറ്റേട്ട് ആശംസ പറഞ്ഞു.
നവ ദമ്പതികളായ വാണിയകുന്നേൻ ജിത്തു- മിൻ്റു വിനെ വാഴുപിടിച്ചു അഭിനന്ദിച്ചു.
ഓണപരിപാടികൾ വളരെ മനോഹരമായി, ആവേശഭരിതമാക്കി, ജിസബൈൽ ജിൻസൻ പെരുന്നിലത്ത് മോഡറേഷൻ നടത്തി ക്നാനായ സമൂഹത്തിൻ്റെ പ്രശംസ പിടിച്ചുപറ്റി.

ഓണപരിപാടികൾക്കു AKCC പ്രസിഡൻ്റ് എബ്രഹാം കുരുട്ടുപറമ്പിലും, സെക്രട്ടറി നദീനാ പുത്തൻപുരയിൽ കോറുമഠത്തിലും നയിക്കുന്ന കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി. വാഴയിലയിൽ വിളമ്പിയ ഓണസദ്യ വളരെ രുചികരവും, ഓണാഘോഷങ്ങൾ വളരെ ആസ്വാദ്യകരവുമായിരുന്നു. മാസത്തിൽ ഒരു ഞായറാഴ്ച, ക്‌നാനായ മിഷൻ കുർബാന എന്ന രീതിയിൽ ഹീർഷ്സ്റ്റാറ്റനിലെ മാതാവിൻ്റെ പള്ളിയിൽ ആരംഭിച്ച കുർബാനയിൽ കോട്ടയംഅതിരൂപതാ മുൻ സെമിനാരി റക്ടറും, പിറവം ഫറോനാപള്ളി വികാരിയുമായ ഫാദർ തോമസ് പ്രാലേൽ മുഖ്യ കാർമികത്വം വഹിച്ചു.

തോമസച്ചൻ തൻ്റെ വചന പ്രഘോഷണത്തിൽ പ്രത്യേകം എടുത്തുപറഞ്ഞു.
നമ്മുടെ കർത്താവിൻ്റെ ബലിയർപ്പണത്തിൻ്റെ അൾത്താരയിൽ ഒന്നിച്ചു ചേർന്നുള്ള ആത്മീയ പോഷണത്തിലൂടെ ലഭിക്കുന്ന ആ വലിയ ഊർജ്ജമാണു നമ്മുടെ വരും തലമുറയെ തനിമയിലും പൈതൃകത്തിലും സമുദായ പാരമ്പര്യത്തിലും വളർത്തുന്നതിനുള്ള ശക്തിയായി പരിണമിക്കുന്നതു.

കാക്കനാട് പള്ളി വികാരി ഫാദർ വിൻസൺ കുരുട്ടുപറമ്പിൽ, ആസ്ടീയായിൽ പീയാരിസ്റ്റൻ സമൂഹത്തിൽ സേവനം ചെയ്യുന്ന തലശ്ശേരിയിൽ നിന്നുള്ള ക്നാനായ വൈദീകൻ ഫാദർ ഷൈൻ മുണ്ടുവേലിൽ, ഹിർഷ്സ്റ്റേട്ടൽ പള്ളിയിലെ കപ്ളാൻ, ക്ലരീഷൻ സഭാഗമായ സിറിയക്ക് ഞാവർക്കാട്ട് അച്ചൻ, എന്നിവർ സഹകാർമികരുമായിരുന്നു.

ജർമ്മനിയിൽനിന്നെത്തിയ കെ സി വൈ എൽ യുവതീ യുവാക്കളെ പ്രതിനിധീകരിച്ച്, ജർമ്മനിയിലെ കെ സി വൈ എൽ ഡയറക്ടർ ശ്രീമതി ചിഞ്ജു അന്ന പൂവത്തേൽ ആശംസകൾ നേർന്നു.

ആസ്ട്രിയായിൽ ഉപരിപഠത്തിനായി എത്തിയിരിക്കുന്ന ഫാദർ ജിജോ ഇലവുങ്കൽചാലിനെ,
ഒക്ടോബർ ഒന്നിനു നടക്കുന്ന ക്നാനായ മിഷൻകുർബാനയിൽ വിയന്നാ രൂപതയുടെ വികാരി ജനറാൽ ഔദ്യോഗികമായി പരിചയപ്പെടുത്തുന്നതാണ്. അൾജീരിയ
ടുണീഷ്യയുടെ അപ്പസ്തോലിക ന്യൂൺഷൊ ആർച്ച്ബിഷപ് മാർ കുര്യൻ വയലുങ്കൽ അന്നേദിവസത്തെ മുഖ്യാതിഥിയായിരിക്കും.

ആസ്ടീയായിലെ ക്നാനായ കുടുംബങ്ങൾ എല്ലാവരും തന്നെ ഓണാഘോഷത്തിലും കുർബാനയിലും പങ്കെടുത്ത്, തങ്ങളുടെ കൂട്ടായ്മയും,പങ്കാളിത്തവും, ക്നാനായ പൈതൃക സ്നേഹവും, വിശ്വാസവും പങ്കുവെച്ചുകൊണ്ട് മാതൃക ആയി.

കുർബാനയ്ക്ക് ശേഷം ഹിർഷ്സ്റ്റേറ്റൻ പള്ളിയുടെ ഗാർഡനിൽ വച്ച് സ്നേഹവിരുന്നും നടത്തപ്പെട്ടു.

Previous articleയുവജനങ്ങൾക്ക്‌ തുടർ വിദ്യാഭ്യാസത്തോടൊപ്പം തൊഴിലവസരവും ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
Next articleചാമക്കാല : ഞരളക്കാട്ടുതുരുത്തിയിൽ മത്തായി എസ്തപ്പാൻ | Live Funeral Telecast Available

Leave a Reply