കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റിന്റെ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ഇടവകയില്‍ സേവനം ചെയ്ത് നിത്യതയിലേക്ക് യാത്രയായ വൈദികരുടെ കബറടത്തിങ്കല്‍ സന്ദര്‍ശിക്കുകയും ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇടവകയില്‍ മുന്‍ വികാരിയായിരുന്ന ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ അച്ഛന്റെ കബറിടത്തിങ്കല്‍, മരണവാര്‍ഷിക ദിനത്തില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്തു. മാറിക പള്ളിയില്‍ മണക്കാട് യൂണിറ്റ് അംഗങ്ങളെ, കെ.സി.വൈ.എല്‍ മാറിക യൂണിറ്റ് ഹൃദ്യമായി സ്വാഗതം ചെയ്തു. കബറിടത്തിങ്കല്‍ ഡയറക്ടര്‍ സാന്റി കുന്നംചിറ റീത്ത് സമര്‍പ്പിച്ചു. കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ് ചാപ്ലിയന്‍ ഫാ. ദിപു ഇറപുറത്ത് ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു. മീറ്റിംഗില്‍ മാറിക യൂണിറ്റ് പ്രസിഡന്റ് നിതിന്‍ ജോസ് പനംതാനത്ത് സ്വാഗതം ആശംസിച്ചു. മണക്കാട് യൂണിറ്റ് ചാപ്ലിയന്‍ ഫാ. ദിപു ഇറപുറത്ത് ആമുഖ സന്ദേശം നല്‍കി. ഡയറക്ടര്‍ സാന്റി കുന്നംചിറ മാത്യു ചെള്ളക്കണ്ടത്തില്‍ അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയും മണക്കാട് ക്‌നാനായ സമുദായ കൂട്ടായ്മ വളര്‍ത്തിയെടുക്കുവാന്‍ അച്ഛന്‍ ചെയ്ത സേവനങ്ങള്‍ നന്ദിയോടെ സ്മരിക്കുകയും, അച്ഛനെ പുതുതലമുറയിലേക്ക് പരിചയപ്പെടുത്തുന്നതിനും ഈ കൂട്ടായ്മ സഹായകമായി എന്ന് പറയുകയുണ്ടായി. കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്റെ ഉപഹാരം എല്ലാവര്‍ക്കും നല്‍കി. മണക്കാട് യൂണിറ്റ് വൈസ് പ്രസിഡന്റ് റോബിന്‍ റോയി വെള്ളാമറ്റത്തില്‍ , സെക്രട്ടറി അലീന ബെന്നി വെള്ളാമറ്റത്തില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളും, മാറിക യൂണിറ്റ് പ്രസിഡന്റ് നിതിന്‍ ജോസ് പനംതാനത്ത് രണ്ട് യൂണിറ്റിലെയും 40 കെ. സി. വൈ. എല്‍ അംഗങ്ങളും സന്നിഹിതരായിരുന്നു.
Home ഇന്ത്യൻ വാർത്തകൾ ഫാ. മാത്യു ചെള്ളക്കണ്ടത്തില്‍ കബറിടത്തിങ്കല്‍ കൂപ്പുകൈകളോടെ കെ.സി.വൈ.എല്‍ മണക്കാട് യൂണിറ്റ്