കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ‘ഒരുമയില്‍ ഒരോണനിലാവ് 2023’ എന്ന പേരില്‍ 08-09-2023-ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് സെമി ചാവറാട്ടിന്റെ അദ്ധ്യക്ഷതയില്‍, Rev. FR. Severios Thomas ഉദ്ഘാടനം ചെയ്തു. ഓണപാട്ട് മത്സരത്തോട് കൂടി തുടങ്ങിയ പ്രോഗ്രാമില്‍ വിവിധ ഫാമിലി യൂണിറ്റുകളുടെ കലാപരിപാടികളും, മാജിക് ഷോയും,Rev. Fr സെവേറിയോസ് തോമസിന്റെ മ്യൂസിക് ഷോയും പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി. ആയിരത്തി അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ബൈജു തേവര്‍കാട്ടുകുന്നേല്‍ സ്വാഗതവും, ട്രഷറര്‍ ടോംസണ്‍ ജോസ് നന്ദിയും അര്‍പ്പിച്ചു. Rev. Fr. പ്രകാശ് കാഞ്ഞിരത്തിങ്കല്‍ OFM CAP, Rev. Fr. ജിജോ തോമസ് OFM CAP, Rev. Fr ലിജോ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.