കോര്‍ക്ക് ക്‌നാനായഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.സെപ്റ്റംബര്‍ രണ്ടിന് ballincollic GAA ഹാളില്‍ നടന്ന ഓണാഘോഷത്തില്‍ കോര്‍ക്ക് കൗണ്ടിയിലുള്ള നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. വടംവലി മത്സരവിജയികള്‍ക്കുള്ള ട്രോഫികള്‍ KCAI പ്രസിഡന്റ് ശ്രീ ജോസ് ചാക്കോ നിര്‍വ്വഹിച്ചു.പരിപാടികള്‍ക്ക് കോര്‍ക്ക് ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ ചേരിയില്‍ കമ്മിറ്റി അംഗങ്ങള്‍ ആയ ജോമോന്‍ മറ്റത്തില്‍, പീറ്റര്‍ തോമസ്, അനിഷ് സി ലൂക്കോസ്, അലന്‍ ജോസഫ്, സോന J തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചെണ്ടമേളത്തോടെ മാവേലിയെ ആനയിച്ചതും,കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഓണാഘോഷത്തിന് മിഴിവേകി.