Home ഇന്ത്യൻ വാർത്തകൾ ഫാ. ജേക്കബ് (ജിന്‍സന്‍) കൊട്ടിയാനിക്കല്‍ ഒ.എസ്.എച്ച് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

ഫാ. ജേക്കബ് (ജിന്‍സന്‍) കൊട്ടിയാനിക്കല്‍ ഒ.എസ്.എച്ച് ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍

775
0

കണ്ണൂര്‍: കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ പുതുതായി സ്ഥാപിച്ച ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടറായി ഫാ. ജിന്‍സണ്‍ കൊട്ടിയാനിക്കല്‍ നിയമിതനായി. സെമിനാരിയില്‍ ഫിലോസഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നടത്തവേ സീറോ മലബാര്‍ സഭ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമനം നടത്തിയത്. ഫാ. ജിന്‍സന്‍ കള്ളമല-അട്ടപ്പാടി സെന്‍റ് സ്റ്റീഫന്‍സ് ഇടവകാംഗമാണ്. സ്കൂള്‍ വിദ്യാഭ്യാസത്തിനും ഒ.എസ്.എച്ച് മൈനര്‍ സെമിനാരിയിലെ പ്രാഥമിക പരിശീലനത്തിനുംശേഷം വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്വശാസ്ത്ര പഠനവും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര പരിശീലനവും പൂര്‍ത്തിയാക്കി.

ബാംഗ്ളൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍നിന്നു തത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റും കരസ്ഥമാക്കി 2012-ല്‍ വൈദികനായി. തുടര്‍ന്ന്, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. വിശ്വവിഖ്യാതനതായ എമ്മാനുവല്‍ ലവനാസിന്റെ “Being as Being Being for the Other: A Levinasian Understanding of Meaning of Existence of the Existents” എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. ഏതാനും വര്‍ഷങ്ങളായി കുന്നോത്ത് സെമിനാരിയില്‍ തത്വശാസ്ത്ര അധ്യാപകനായിരുന്നു ഫാ. ജിന്‍സണ്‍. A C P I (Association of Christian Philosophers of India) മെംമ്പറും നിരവധി തത്വശാസ്ത്ര ലേഖനങ്ങളുടെ കര്‍ത്താവുമാണ്.

Previous articleകൈപ്പുഴ: പാലത്തുരുത്ത് ഇടത്തിപറമ്പിൽ മറിയാമ്മ ജോസഫ്
Next articleഅറുന്നൂറ്റിമംഗലം സെന്റ് ആന്റണീസ് യു.പി.സ്‌കൂള്‍ ശതാബ്ദി സ്മാരക സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി

Leave a Reply