അറുന്നൂറ്റിമംഗലം: സെന്റ് ആന്റണീസ് യു.പി.സ്‌കൂള്‍ ശതാബ്ദി സ്മാരക സ്‌നേഹ വീടിന്റെ തക്കോല്‍ കൈമാറ്റം നടന്നു. സ്‌നേഹവീട് നിര്‍മിക്കുന്നതിനാവശ്യമായ സ്ഥലം പരേതനായ അലക്‌സാണ്ടര്‍ തച്ചേട്ടിന്റെ സഹധര്‍മിണിയും സ്‌കൂളിലെ മുന്‍ അധ്യാപികയുമായ ഗ്രേസി തച്ചേട്ട് സംഭാവനയായി നല്‍കുകയായിരുന്നു. സ്‌നേഹ വീടിന്റെ താക്കോല്‍ ആനി രാജേന്ദ്രന് സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജയിംസ് പൊങ്ങാനയില്‍ കൈമാറി. വസ്തുവിന്റെ രേഖകള്‍ ഗ്രേസി തച്ചേട്ട്, സുമോള്‍ മാത്യു മുപ്രാപ്പള്ളിയില്‍, സണ്ണി തൈപ്പറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. വീട് നിര്‍മാണം പൂര്‍ത്തയാക്കിയ കരാറുകാരന്‍ പ്രമോദിന് ഹെഡ്മിസ്ട്രസ് ശ്രീമതി മോള്‍സി തോമസ് മെമന്റോ നല്‍കി അനുമോദിച്ചു. ജനപ്രതിനിധികളായ ശ്രീ ജോയി നടുവിലേടം, ശ്രീമതി മേരിക്കുട്ടി ലൂക്ക, ശതാബ്ദി ഫിനാന്‍സ് കണ്‍വീനര്‍ ശ്രീ ജോയി കണ്ണികുളം, പി ടി എ പ്രസിഡന്റ്, ശ്രീ ബിജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനില എം അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.
Home ഇന്ത്യൻ വാർത്തകൾ അറുന്നൂറ്റിമംഗലം സെന്റ് ആന്റണീസ് യു.പി.സ്‌കൂള്‍ ശതാബ്ദി സ്മാരക സ്‌നേഹ വീടിന്റെ താക്കോല്‍ കൈമാറി