Home ഇന്ത്യൻ വാർത്തകൾ സുറിയാനി പണ്ഡിതന്മാര്‍ കടുത്തുരുത്തി വലിയപള്ളി സന്ദര്‍ശിച്ചു

സുറിയാനി പണ്ഡിതന്മാര്‍ കടുത്തുരുത്തി വലിയപള്ളി സന്ദര്‍ശിച്ചു

283
0

കടത്തുരുത്തി: കോട്ടയം സീരിയില്‍ നടക്കുന്ന 10-ാമത് ലോക സുറിയാനി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ എത്തിയ പണ്ഡിതന്മാര്‍ കടുത്തുരുത്തി വലിയപള്ളി സന്ദര്‍ശിച്ചു. സുറിയാനി പാരമ്പര്യം നിലനിര്‍ത്തുന്ന അതി പ്രാചീന ദേവാലയമെന്ന നിലയില്‍, ഇവിടുത്തെ പരമ്പരാഗതമായ ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് ചോദിച്ചറിയാനും ഗോതിക് കലയുടെ എല്ലാ കലാപരമായ വൈഭവത്തോടും സവിശേഷതകളോടും കൂടി നിര്‍മ്മിച്ചിരിക്കുന്ന പള്ളിയെക്കുറിച്ച് ആഴത്തില്‍ പഠിക്കുക എന്ന ലക്ഷ്യത്തോടെയും ചരിത്ര പ്രസിദ്ധമായ കരിങ്കല്‍ കുരിശിനെക്കുറിച്ചും അവിടെ നടക്കുന്ന പുറത്തു നമസ്‌ക്കാരത്തെക്കുറിച്ചുമൊക്കെ മനസ്സിലാക്കാനും വേണ്ടിയാണ് സുറിയാനി പണ്ഡിതന്മാര്‍ വലിയപള്ളി സന്ദര്‍ശിച്ചത്. കോട്ടയം സീരി ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, ബി.സി.എം കോളജ് പ്രൊഫസര്‍ ഫാ. ബൈജു മുകളേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പഠനയാത്ര സംഘടിപ്പിച്ചത്. വലിയപള്ളി വികാരി ഫാ. അബ്രാഹം പറമ്പേട്ട് സംഘത്തിന് ആവശ്യമായ വിശദീകരണങ്ങള്‍ നല്‍കി. 35 പേര്‍ സംഘത്തിലുണ്ടായിരുന്നു. ഈ പള്ളിയുടെ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന പേര്‍ഷ്യന്‍ കുരിശിനെക്കുറിച്ചും അതില്‍ ആലേഖനം ചെയ്തിരിക്കുന്ന ലിപികളും വളരെ കൗതുകത്തോടെ അവര്‍ നോക്കിക്കണ്ടടു. ഇത്തരത്തിലുള്ള ലിപികളോടെയുള്ള പേര്‍ഷ്യന്‍ കുരിശ് വളരെ വിരളമായേ കണ്ടിട്ടുള്ളൂവെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

Previous articleകുറുമുള്ളൂർ: തൂമ്പിൽ ജോസ് റ്റി.സി (ജോസ് സാർ) | Live Funeral Telecast Available
Next articleകെ.എസ്.എസ്.എസ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Leave a Reply