Home അമേരിക്കൻ വാർത്തകൾ കെ.സി.വൈ.എല്‍ കാനഡ ഓണാഘോഷം ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

കെ.സി.വൈ.എല്‍ കാനഡ ഓണാഘോഷം ഉത്സവം 2023 ന് ഉജ്ജ്വല സമാപനം

348
0

കാനഡ കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ ഓണാഘോഷവും തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. 2023 സെപ്റ്റംബർ 9ന് മിസ്സിസ്സാഗ സെൻറ് ഗ്രിഗോറിയസ് ഓർത്തഡോക്സ്‌ പള്ളിയിൽ വച്ച് നടത്തപ്പെട്ട ആഘോഷ പരിപാടിയിൽ നൂറോളം യുവജനങ്ങൾ പങ്കെടുത്തു. CKCYL പ്രസിഡന്റ് പ്രിൻസ് ജോസഫ് ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. ഡയറക്ടർ ഫാ. പത്രോസ് ചമ്പക്കര ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ ഡയറക്ടറേറ്റ്-യൂണിറ്റ് ഭാരവാഹികളും മുൻ കെസിവൈഎൽ ഭാരവാഹികളും ആനിമേറ്റർമാരും ഒപ്പം പരിപാടിയുടെ സ്പോൺസർമാരായ ജോ മാത്യു,ക്രിസ് ലാമണ്ണിൽ,ജോസ്‌മോൻ മാണി,മോൻസി തോമസ്,ടോം ഫിലിപ്പ് എന്നിവരും പങ്കെടുത്തു. തുടർന്ന് പുതിയ പ്രവർത്തന വർഷത്തിന്റെ മാർഗ്ഗരേഖ പ്രകാശനം ചെയ്യുകയും മുൻ ഭാരവാഹികളെ ആദരിക്കുകയും ചെയ്തു.

ഓണാഘോഷത്തിന്റെ ഭാഗമായി വിവിധതരം മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടർന്ന് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധതരം കലാപരിപാടികൾ നടത്തപ്പെട്ടു. നെവിൻ വി കുര്യൻ വല്ലാടൻറെ DJ പ്രോഗ്രാം & വാട്ടർ ഡ്രം ഇൻസ്ട്രുമെന്റൽ മ്യൂസിക് ഇവൻറ് ദില്ലിമേളത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേള ഒപ്പം ജെഫ്രിൻ ജോസഫ് & സിജു സണ്ണി എന്നിവരുടെ മെലഡി സോങ്ങ് തുടങ്ങി അനേകം കലാപരിപാടികൾ നടത്തപ്പെട്ടു. പരിപാടികൾക്ക് നേതൃത്വം നൽകുകയും പങ്കെടുക്കുകയും ചെയ്‌ത ഓരോരുത്തർക്കും കാനഡ കെ സി വൈ എൽ ന്റെ കൃതജ്ഞത അറിയിക്കുന്നു.

Previous articleകോട്ടയം അതിരൂപത വൈദികൻ റവ ഫാ.അലക്സ്‌ കൊരട്ടിയിൽ നിര്യാതനായി
Next articleമറ്റക്കര : മണ്ണൂക്കുന്നേൽ ഗ്രേസി എബ്രാഹം

Leave a Reply