Home ഇന്ത്യൻ വാർത്തകൾ കൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കി

കൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കി

123
0

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി കര്‍ഷക സംഘങ്ങള്‍ക്ക് ലോണ്‍ ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലോണ്‍ മേളയുടെ വിതരണോദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോര്‍ഡിനേറ്റര്‍മാരായ ബെസ്സി ജോസ്, മേഴ്‌സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 11 കര്‍ഷക സംഘങ്ങള്‍ക്കായി അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയാണ് കൃഷി ആവശങ്ങള്‍ക്കായി ലോണായി ലഭ്യമാക്കിയത്.

Previous articleകൈപ്പുഴ: ഇലക്കാട്ട് ഇ. എ എബ്രഹാം | Live Funeral Telecast Available
Next articleമുകളേല്‍ മത്തായി-ലീലാമ്മ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌ക്കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

Leave a Reply