ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്നാനായ ഹാപ്പി ഹോം പ്രോജക്ടിന്റെ ഉദ്ഘാടനം കേരള സഹകരണ വകുപ്പുമന്ത്രി ശ്രീ VN വാസവൻ നിർവഹിച്ചു. ഹാപ്പിഹോമിൻ്റെ വെഞ്ചരിപ്പും അനുഗ്രഹപ്രഭാഷണവും കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട് നടത്തി. ഹാപ്പി ഹോം ചെയർമാൻ ജോയി മുപ്രാപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ MP തോമസ് ചാഴികാടൻ ഡൈനിംഗ് ഹാളിന്റെ ഉദ്ഘാടനവും വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് പ്രഭാഷണവും, മോൻസ് ജോസഫ് MLA ഹാപ്പി ക്ലബ് ഉദ്ഘാടനവും സ്റ്റീഫൻ ജോർജ് Ex MLA കാനായിലെ കല്യണം ആർട്ട് പെയിൻറിംഗ് അനാച്ഛാദനവും താക്കോൽ ദാനവും, ഷെവലിയർ ജോയി ജോസഫ് കൊടിയന്ത്ര ക്രിസ്തുരാജ പ്രതിമ അനാച്ഛാദനവും, ജോയി മുപ്രാപ്പള്ളിൽ ക്നായി തോമാ പ്രതിമാ അനാഛാദനവും നിർവഹിച്ചു. KCC പ്രസിഡണ്ട് ബാബു പറമ്പടത്തുമലയിൽ, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ലൗലി ജോർജ്, റവ. ഫാ സൈമൺ പുല്ലാട്ട്, കൗൺസിലർ ശ്രീമതി വിജി ഫ്രാൻസിസ്, ബിനോയി ഇടയാടിയിൽ, സൈമൺ സേവ്യർ മണപ്പള്ളിൽ തോമസ് പീടികയിൽ എന്നിവർ സംസാരിച്ചു.