Home ഇന്ത്യൻ വാർത്തകൾ ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ നേതൃസംഗമം സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ നേതൃസംഗമം സംഘടിപ്പിച്ചു

468
0

കോട്ടയം: ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ നേതൃസംഗമം ബാംഗ്ലൂര്‍ ഫൊറോനയുടെ ആതിഥേയത്വത്തില്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ സംഘടിപ്പിച്ചു. അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷതവഹിച്ചു. ബാംഗ്ലൂര്‍ ഫൊറോന വികാരി ഫാ. എബ്രാഹം അഞ്ചെമ്പില്‍ ആമുഖസന്ദേശവും കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തി. അതിരൂപതാ സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, വൈസ് പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, ബാംഗ്ലൂര്‍ ഫൊറോന സെക്രട്ടറി ടെസ്സി സിബിമോന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ മേഴ്സി സിന്നി, ജെന്‍സി ഡാനിഷ് എന്നിവര്‍ പ്രസംഗിച്ചു. ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണു സംഗമത്തിനു തുടക്കമായത്. ബാംഗ്ലൂര്‍ ഫൊറോനാഭാരവാഹികള്‍ നേതൃത്വം നല്‍കി.

Previous articleമെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പ്രവർത്തനങ്ങൾ മാതൃകാപരം: മാർ ജോൺ പനംതോട്ടത്തിൽ.
Next articleഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

Leave a Reply