Home യൂറോപ്പ് | ഗൾഫ് | ഓഷിയാന UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്

UKKCA ഡയറക്ടറികൾ യൂണിറ്റുകളിലേയ്ക്ക്

360
0

ഒരു ജനതയെ ശ്രേഷ്ഠമാക്കുന്നത്, സമൂഹത്തിന് നൽകുന്ന സംഭാവനകളും, കൈവരിയ്ക്കുന്ന നേട്ടങ്ങളും, വൈര മുത്തുകൾ പോലെ തലമുറകളിലേയ്ക്ക് പകർന്നേകുന്ന മൂല്യങ്ങളുമാണ്. ജനിയ്ക്കുകയും, ജീവിയ്ക്കുകയും,മണ്ണടിയുകയും ചെയ്യുന്ന ചരാചരങ്ങളിൽ ഒരു ജനതയെ ഉത്കൃഷ്ടമാക്കുന്നതിൽ കുഴിച്ചുമൂടപ്പെടാതെ, കാലം പൊള്ളലേൽപ്പിയ്ക്കാതെ കൈമാറുന്ന മൂല്യങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ട്.
സമാഹരിയ്ക്കപ്പെടാത്ത തെളിവുകളും, എഴുതപ്പെടാത്ത സംഭവങ്ങളും, ചിതലരിയ്ക്കപ്പെട്ട ചരിത്ര പുസ്തകങ്ങളും, ഭാവിയിൽ ചരിത്രത്തെ വളച്ചൊടിയ്ക്കപ്പെടാനും ഇല്ലായ്മ ചെയ്യുവാനും കാരണമാവും. തലമുറകളിലൂടെ കൈമാറിവരുന്ന വിശ്വാസവും പാരമ്പര്യവും, കാലത്തിന്റെ കുത്തൊഴുക്കിൽ കൈമോശം വരാതെ സൂക്ഷിയ്ക്കുന്നതിന് എഴുതപ്പെടുന്ന പുസ്തകങ്ങൾ സഹായകമാവും.

2021ൽ പ്രവർത്തനം തുടങ്ങിയ UKKCA ഡയറക്ടറിയുടെ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിതരണം ചെയ്യപ്പെടുകയാണ്. UK യിലെ ക്നാനായക്കാരുടെ കുടുംബചിത്രങ്ങളും, വിവരങ്ങളുമടക്കം തയ്യാർചെയ്യപ്പെട്ട ഡയറക്ടറികൾ ഓരോ ക്നാനായ ഭവനങ്ങളിലുമെത്തുമ്പോൾ, അത് സമുദായ അംഗങ്ങളെ പരസ്പരം അറിയുന്നതിനും ഇഴയടുപ്പം ശക്തമാക്കുന്നതിനും സഹായകമാവും. ഓരോ കുടുംബങ്ങളുടെയും വിവരങ്ങൾ അവർ തന്നെ രേഖപ്പെടുത്തുകയും, യൂണിറ്റ് അംഗങ്ങൾ നൽകുന്ന വിവരങ്ങൾ പരിശോധിയ്ക്കാൻ യൂണിറ്റ് ഭാരവാഹികശക്ക് അവസരമൊരുക്കുകയും ചെയ്തതിന് ശേഷമാണ് ഡയറക്ടറികൾ അച്ചടിയ്ക്ക് നൽകിയത്. 2023 സെപ്റ്റംബർ 23 ന് ബർമിംഗ്ഹാമിൽ കൂടിയ നാഷണൽ കൗൺസിലിൽ UKKCA പ്രസിഡന്റ് സിബി കണ്ടത്തിൽ, ജനറൽ സെക്രട്ടറി സിറിൾ പനങ്കാല എന്നിവർ ചീഫ് എഡിറ്റർ മാത്യു പുളിക്കത്തൊട്ടിയ്ക്ക് ഡയറക്ടറി നൽകി ഡയറക്ടറികളുടെ വിതരണം ഉത്ഘാടനം ചെയ്യുകയും വിതരണത്തിനായി യൂണിറ്റുകൾക്ക് നൽകുകയും ചെയ്തു.

Previous articleസാന്‍ജാസ് യുവജനവേദി ഭാരവാഹികള്‍
Next articleസുപ്രീം കോടതയില്‍ ആംഗ്യഭാഷയില്‍ കേസ് വാദിച്ച് അഡ്വ. സാറ സണ്ണി

Leave a Reply