ഡാളസ്: നാഷണൽ അസോസിയേഷൻ ഓഫ് ഇക്കണോമിക് എജ്യുക്കേഷന്റെ റൈസിംഗ് റിസർച്ചർ അവാർഡ് ഡോ. ആഷ്‌ലി തറയിലിന്. സാമ്പത്തിക വിദ്യാഭ്യാസ ഗവേഷണത്തിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അവാർഡ് ലഭിച്ചത്. സെന്റ് ലൂയിസിലെ ഫെഡറൽ റിസർവ് ബാങ്കിൽ വച്ചാണ് അവാർഡ് സമ്മാനിച്ചത്. ഡോ.ആഷ്‌ലി തറയിൽ സാമ്പത്തിക ശാസ്ത്രത്തിൽ അസോസിയേറ്റ് പ്രൊഫസറും ഓസ്റ്റിൻ കോളേജിലെ ഇക്കണോമിക്‌സ് ആന്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റ് ചെയറുമാണ്. തറയില്‍ കിഷോര്‍-ഷീബ ദമ്പതികളുടെ മൂത്ത മകളാണ് ആഷ്‌ലി. തെക്കനാട്ട് ജോസഫ് തോമസിന്റെ ഭാര്യയാണ്. മൂന്ന് കുട്ടികളുണ്ട്. ഡാളസിലെ ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലെ 11, 12 ക്ലാസുകളിലെ സിസിഡി ടീച്ചർ കൂടിയാണ് ആഷ്‌ലി.
Home അമേരിക്കൻ വാർത്തകൾ ഡോ. ആഷ്‌ലി തറയിലിന് നാഷണൽ അസോസിയേഷൻ ഓഫ് ഇക്കണോമിക് എജ്യുക്കേഷന്‍ റൈസിംഗ് റിസർച്ചർ അവാർഡ്