ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവിലയത്തിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച 5 മണിക്ക് അവസാനിക്കും. മാര്‍ റാഫേൽ തട്ടിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള രണ്ട് ദിവസത്തെ ധ്യാനം ആണ് മാര്‍ റാഫേൽ തട്ടിൽ നയിക്കുന്നത്. മാര്‍ച്ച് 18 ശനിയാഴ്ച 9 am ന്, വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും നാല് മണിക്ക് സമാപനം. മാര്‍ച്ച് 19 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ധ്യാനശുശ്രൂഷകൾ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് നാല്മണിക്ക് വിശുദ്ധ കുർബ്ബാനയോടെ ധ്യാനം സമാപിക്കും.അന്നേ ദിവസം വി.യൗസേപ്പിതാവിന്റെ തിരുനാളും യൗസേപ്പ് നാമധാരികളുടെ സംഗമവും നടത്തപ്പെടും. സി.സി.ഡി. കുട്ടികള്‍ക്കുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ച്ചയും, ഞായറാഴ്ചയുമായിട്ടാണ് നടത്തപ്പെടുക. ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടുദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്ത് നോമ്പുകാലം ആത്മീയ ചൈതന്യത്തില്‍ വളരാന്‍ എല്ലാ വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. ബിൻസ് ചേത്തലിൽ ക്ഷണിക്കുന്നു.