Home അമേരിക്കൻ വാർത്തകൾ കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

കിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

272
0

ചിക്കാഗോ: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മോർട്ടൻഗ്രോവ് സെ.മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ വൃക്കരോഗ ബോധവൽക്കരണ സെമിനാർ നടത്തി. കിഡ്നി രോഗം നേരത്തേ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ഫലപ്രദമായ മാർഗങ്ങൾ സ്വീകരിക്കേണ്ടത് എങ്ങനെയെന്ന് ജനങ്ങളെ ബോധവാൻമാരാക്കുക എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ നടത്തപ്പെട്ടത്. അമേരിക്കയിലും ഇപ്പോൾ കിഡ്നി രോഗം ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ലോക വൃക്ക ദിനാനുസ്മരണത്തിന്റെ ഭാഗമായി പരിപാടി നടത്തിയത്.

ഗുജറാത്തിലെ ഷംഷാബാദ് സിറോ മലബാർ രൂപതയുടെ സഹായ മെത്രാൻ ബിഷപ്പ് മാർ ജോസഫ് കൊല്ലംപ്പറമ്പിൽ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിമൻസ് മിനിസ്ട്രി കോർഡിനേറ്റർ ബിനി തെക്കനാട്ട് ചടങ്ങിന് സ്വാഗതമാശംസിച്ചു. വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കിഡ്നി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് അംഗം ഷിബു പീറ്റർ വെട്ടുകല്ലേൽ ക്ലാസ് നയിച്ചു. രോഗലക്ഷണങ്ങൾ, കാരണങ്ങൾ, എങ്ങനെ ആരംഭത്തിൽ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കാം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ജൂലി കോരട്ടിയിൽ പരിപാടിയുടെ എംസി ആയി പ്രവർത്തിച്ചു. ജിബി കക്കട്ടിൽ സമ്മേളനത്തിന്റെ സമാപനത്തിൽ ഏവർക്കും നന്ദി പറഞ്ഞു. ചർച്ച എക്സിക്യൂട്ടീവ് അംഗങ്ങൾ, വിമൻസ് മിനിസ്ട്രി ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആർ. ഒ )

Previous articleകൈപ്പുഴ: കൊച്ചാദംപളളിയില്‍ മറിയക്കുട്ടി മത്തായി | Live Funeral Telecast Available
Next articleആകാശ പറവകളോടൊപ്പം

Leave a Reply