പുതുവേലി: സമൂഹം തിരസ്കരിച്ച് പുറംതള്ളുന്ന 65 ആകാശ പറവകൾ വസിക്കുന്ന തലയോലപ്പറമ്പിനടുത്ത് പൊതിയിലുള്ള പിയാത്ത ഭവനിൽ ഒരു നേരത്തെ ഭക്ഷണം കൊടുക്കുവാനും അവരോടൊപ്പം സമയം ചിലവഴിക്കുവാനും, പ്രാർത്ഥിക്കുവാനും സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. ഭക്ഷണം നല്കുവാൻ സാമ്പത്തിക സഹായം നല്കിയ സണ്ണി കൊണ്ടാടംപടവിൽ, കെന്നടി പട്ടുമാക്കിൽ എന്നിവർക്ക് എക്സിക്കൂട്ടിവിന്റെ നന്ദി അറിയിക്കുന്നു.