Home അമേരിക്കൻ വാർത്തകൾ ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത നേതൃത്വ സംഗമം

ചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത നേതൃത്വ സംഗമം

157
0

ചിക്കാഗോ: ചെറുപുഷ്‌പ (ലിറ്റൽ ഫ്ലവർ) മിഷൻ ലീഗ് ചിക്കാഗോ സീറോ മലബാർ രൂപതാ നേതൃത്വ സംഗമം നടത്തി. ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സംഗമം ഉദ്ഘാടനം ചെയ്‌തു. ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജോർജ്ജ് ദാനവേലിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ജിമ്മിച്ചൻ മുളവന നന്ദിയും പറഞ്ഞു. രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയാ എം.എസ്.എം.ഐ, ജോയിന്റ് സെക്രട്ടറി സോഫിയ തോമസ് എന്നിവർ സംസാരിച്ചു. രൂപതയിലെ വിവിധ ഇടവകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ ഓർഗനൈസർമാരും വൈസ് ഡിറക്ടർമാരും മീറ്റിംഗിൽ പങ്കെടുത്തുകൊണ്ട് ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്‌തു. രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

സിജോയ് പറപ്പള്ളിൽ

Previous articleകിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ. ടോമി വെട്ടിക്കാട്ടിൽ.
Next articleKCC തിരുവനന്തപുരം യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടത്തി

Leave a Reply