Home ഇന്ത്യൻ വാർത്തകൾ KCC തിരുവനന്തപുരം യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടത്തി

KCC തിരുവനന്തപുരം യൂണിറ്റ് പ്രവർത്തനോദ്ഘാടനം നടത്തി

87
0

തിരുവനന്തപുരം: തിരുവനന്തപുരം KCC യുണിറ്റിൻ്റെ 2022-25 കാലയളവിലെ പ്രവർത്തന ഉദ്ഘാടനം ഇന്ന് (12/03/2023) St. പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടന്ന ചടങ്ങിൽ ഇടയ്ക്കാട്ട് ഫൊറോനാ പ്രസിഡൻറ് ശ്രീ ഫിലിപ്പ് സ്കറിയ പെരുമ്പളത്ത്ശ്ശേരി നിർവഹിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ശ്രീ (പിബിൻ ജേക്കബ് കിഴക്കേയിലിൻ്റെ അദ്ധ്യക്ഷതയിൽ പ്രാർത്ഥനാ ഗാനത്തോടു കൂടി തുടങ്ങിയ യോഗത്തിൽ ഇടവക വികാരിയും KCC യൂണിറ്റ് ചാപ്ളിനുമായ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി ശ്രീ ജോബി ജോർജ് ഇടത്തിൽ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. KCC ഫൊറോനാ പ്രതിനിധി ശ്രീ എബ്രഹാം നടുവത്ര, KCWA യുണിറ്റ് പ്രസിഡൻ്റ് ശ്രീമതി മേരി ചാണ്ടി ആറ്റുകുന്നേൽ, KCYL പ്രതിനിധി മിസ് അമലു സാജൻ കാഞ്ഞിരംപാറയിൽ എന്നിവർ ആശംസ അർപ്പിച്ചു. യോഗത്തിൽ, യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശ്രീ C U ബേബി ചൂണ്ടമലക്കുന്നേൽ സ്വാഗതം പറയുകയും യുണിറ്റ് മുൻ സെക്രട്ടറി ശ്രീ സജിമോൻ ലൂക്കോസ് വേലിക്കെട്ടേൽ കൃതജ്ഞത അർപ്പിക്കുകയും ചെയ്തു. ഒപ്പം ലോക വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി 70 വയസ്സിന് മുകളിലുള്ള ഇടവകാംഗങ്ങളായ വനിതകളെ ആദരിച്ചു.

Previous articleചെറുപുഷ്‌പ മിഷൻ ലീഗ് ചിക്കാഗോ രൂപത നേതൃത്വ സംഗമം
Next articleകെ.സി.സി.എൻ.എ ഇലക്ഷന്‍ മാര്‍ച്ച് 18 ന് | ഷാജി എടാട്ടും, റ്റോമി മ്യാല്‍ക്കരപ്പുറത്തും ഒപ്പത്തിനൊപ്പം.

Leave a Reply