കോട്ടയം അതി രൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെയും ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗത്തിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന ഗ്രാമപഠന ശിബിരത്തിന് തുടക്കമായി.മരിയാപുരം പഞ്ചായത്തിൽ ആറു ദിവസം നീണ്ടു നിൽക്കുന്ന പഠന ശിബിരത്തിലൂടെ ഗ്രാമത്തിന്റെ സാമൂഹ്യ സാമ്പത്തിക സാംസ്കാരിക തലങ്ങൾ പഠിക്കുന്നതിനോടപ്പം പങ്കാളിത്താധിഷ്ടിത വിവര ശേഖരണത്തോടൊപ്പം പഞ്ചായത്തുമായി സഹകരിച്ച് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനുവേണ്ട വിവരശേഖരണവും നടത്തപ്പെടും. വിവിധ സ്വാശ്രയ സംഘങ്ങൾ സന്ദർശിച്ച് വികസന പ്രവർത്തനങ്ങളിൽ സ്വാശ്രയ സംഘങ്ങളുടെ പ്രസക്തി എന്ന വിഷയത്തെപ്പറ്റി റിപ്പോർട്ട് തയ്യാറാക്കും. തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ ആരംഭിച്ച പരിപാടിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് പ്രജിനി ടോമി നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ഷാജി പൂത്തറ അധ്യക്ഷത വഹിച്ചു.ബി സി എം കോളേജ് സാമൂഹ്യ സേവന വിഭാഗം മേധാവി ഡോ. ഐപ്പ് വര്ഗീസ്, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വ. ഫെനിൽ ജോസ്, മെറിൻ സിബി സ്റ്റുഡന്റസ് കോ-ഓർഡിനേറ്റർമാരായ സുൽത്താന സുബൈർ, അജിത് റ്റി ബി, എന്നിവർ പ്രസംഗിച്ചു.ആറു ദിവസം നീണ്ടുനിൽക്കുന്ന പഠന ശിബിരം മാർച്ച് പതിനേഴിന് അവസാനിക്കും