Home ഇന്ത്യൻ വാർത്തകൾ സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

സ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു

64
0

കോട്ടയം: പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്വാശ്രയത്വം എന്ന പേരില്‍ അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച അവബോധ പരിപാടിയുടെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ നിര്‍വ്വഹിച്ചു. ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിജോ ആല്‍പ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു. അവബോധ പരിപാടിയ്ക്കും ആക്ഷന്‍പ്ലാന്‍ രൂപീകരണത്തിനും സേവ് എ ഫാമിലി പ്ലാന്‍ കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു നേതൃത്വം നല്‍കി. പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ആറ് വര്‍ഷം പ്രതിമാസ ധനസഹായം ലഭ്യമാക്കി വിദ്യാഭ്യാസം, ആരോഗ്യം, വരുമാന പദ്ധതി, തൊഴില്‍ നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പുരോഗതി കൈവരിക്കത്തക്ക വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്

Previous articleഗ്രാമ പഠന ശിബിരത്തിനു തുടക്കമായി
Next articlePro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

Leave a Reply