Home യൂറോപ്പ് | ഗൾഫ് | ഓഷിയാന Pro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

Pro-Life “ജീവന്റെ മഹത്വം” മാർച്ച് 26 ന്.

61
0

ദൈവത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സൃഷ്ടികളിലൊന്നാണ് മനുഷ്യവംശം. മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായ് സ്വയം മണ്ണിൽ പിറന്ന യേശു ക്രിസ്തു, ജീവന്റെ മാഹാത്മ്യം ഉറക്കെ വെളിപ്പെടുത്തുകയാണ് ചെയ്തത്. ഓരോ ജീവനും അമൂല്യമാണ്, ഓരോ ജീവനും സംരക്ഷിക്കപ്പെടേണ്ടതാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട്, പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി, Pro Life നോട് അനുബന്ധിച്ച്, മെൽബൺ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക, ‘ജീവന്റെ മഹത്വം’, ഈ വരുന്ന മാർച്ച് മാസം 26-ാം തിയതി നടത്തുന്നു. ഫോക്നർ സെൻറ് മാത്യൂസ് കത്തോലിക്കാ പള്ളിയിൽ 4.15 പി.എമ്മിനും, നോബിൾ പാർക്ക് സെൻറ് ആൻറണീസ് കത്തോലിക്കാ പള്ളിയിൽ 6.30 പി.എമ്മിനുമുള്ള വിശുദ്ധ കുർബാനയോടൊപ്പമാണ് ജീവന്റെ മഹത്വം സംഘടിപ്പിച്ചിട്ടുള്ളത്. പ്രത്യേകമായ വിശുദ്ധ കുർബാനയും, കാഴ്ചവെപ്പുകളും, ഗർഭഛിദ്രത്തെയും ദയാവധത്തെയും പരാമർശിക്കുന്ന ബോധവൽകരണം, ജീവന്റെ പ്രാധാന്യത്തെ അനുസ്മരിപ്പിക്കുന്ന ചർച്ചകൾ, തുടങ്ങിയവ ജീവന്റെ മഹത്വം എന്ന ഈ പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഇതോടൊപ്പം തന്നെ, ഇടവകാംഗങ്ങളായ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളെ ആദരിക്കുകയും അവർക്ക് പ്രത്യേക പ്രശംസാപത്രങ്ങൾ സമ്മാനിക്കുകയും ചെയ്യുന്നു. പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീ. സോജൻ പണ്ടാരശ്ശേരിയുടെയും, സിജോ ജോർജ് മൈക്കുഴിയിലിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രോഗ്രാമിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ജീവന്റെ മഹത്വവും മാഹാത്മ്യവും ഉൾക്കൊള്ളുന്നതിനും, ഈയൊരു Pro Life പ്രത്യേക പരിപാടിയുടെ ഭാഗമാക്കുന്നതിനും, നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സന്തോഷത്തിൽ പങ്കുചേരുവാനും, അവരോടൊപ്പം സംവദിക്കുന്നതിനുമായി എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നുവെന്ന്, സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ. ഫാ: അഭിലാഷ് കണ്ണാമ്പടം, പത്താം വാർഷികം ജനറൽ കൺവീനർ ഷിനോയ് മഞ്ഞാങ്കൽ എന്നിവർ അറിയിച്ചു.

Previous articleസ്വാശ്രയത്വം – അവബോധ പരിപാടിയും കര്‍മ്മരേഖ രൂപീകരണവും നടത്തപ്പെട്ടു
Next articleപ്രൗഡോജ്വല വനിതാദിനം ഒരുക്കി ന്യൂജേഴ്സി വിമൺസ് മിനിസ്ട്രി

Leave a Reply