കോട്ടയം: കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ്, മാര്‍ച്ച് 17, 18 തീയതികളില്‍ പീരുമേട്ടില്‍ വച്ച് ദ്വിദിന സഭാ-സമുദായ ശില്പശാല സംഘടിപ്പിക്കുന്നു. ശില്പശാലയുടെ ഉദ്ഘാടനം കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിക്കും. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ എല്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്ന റിസോഴ്‌സ് ടീം അംഗങ്ങളുമടക്കം 60 പേര്‍ ശില്പശാലയില്‍ പങ്കെടുക്കും. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ബൈജു മകളേല്‍, ഫാ. ജോയി കട്ടിയാങ്കല്‍, അഡ്വ. അജി കോയിക്കല്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. മാര്‍ച്ച് 17 വെള്ളിയാഴ്ച രാവിലെ 10.30 ന് ആരംഭിക്കുന്ന ശില്പശാല 18 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് സമാപിക്കും. സമാപന സമ്മേളനത്തില്‍ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യാതിഥിയായിരിക്കും.
Home ഇന്ത്യൻ വാർത്തകൾ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് ദ്വിദിന ശില്പശാല മാര്‍ച്ച് 17,18 തീയതികളില്‍