കൈപ്പുഴ: നീണ്ടൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പറും, കോൺഗ്രസ് നീണ്ടൂർ മണ്ഡലം പ്രസിഡന്റുമായ സിനു ജോണിന്റെ പിതാവ് മുകളേൽപറമ്പിൽ സി.എ.ജോൺ (ഓനായി-78) നിര്യാതനായി. സംസ്ക്കാരം വെളളിയാഴ്ച(17.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. ഭാര്യ: നീർപ്പാറ ചെറുകുഴിയിൽ എൽസമ്മ ജോൺ (മുൻ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മക്കൾ: സിനു ജോൺ (നീണ്ടൂർ ഗ്രാമപ്പഞ്ചായത്ത് അംഗം), സീനാമോൾ (യുഎസ്), പരേതനായ സൈനു. മരുമക്കൾ: മിനി കണ്ടാരപള്ളിയിൽ (ഞീഴൂർ), പരേതനായ സാബു, ജോസ് മാമ്പള്ളിയിൽ (യുഎസ്).
മൃതദേഹം വെളളിയാഴ്ച രാവിലെ 9.30 മുതല്‍ പാലത്തുരുത്ത് പളളി പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.