Home Blog Page 2

മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പളളിയില്‍ വൈദിക മന്ദിര വെഞ്ചരിപ്പും, പ്രതിമ അനാച്ഛാദനവും | ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം

0

മറ്റക്കര: മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പളളിയില്‍ പുനര്‍നിര്‍മ്മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പും, ക്‌നായി തോമായുടെയും ഉറഹ മാര്‍ യൗസേപ്പിന്റെയും പ്രതിമ അനാച്ഛാദനവും 2024 മെയ് 18 ശനിയാഴ്ച നടത്തപ്പെടുന്നു. തിരുകര്‍മ്മങ്ങള്‍ ക്‌നാനായവോയ്‌സിലും KVTV-യിലും തത്സമയം സംപ്രേഷണം ചെയ്യുന്നു. മെയ് 18 ശനിയാഴ്ച വൈകീട്ട് 5 മണിക്ക് – മാർ ജോർജ് ആലഞ്ചേരി (മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ്) & ഗീവർഗീസ് മാർ അഫ്രേം (കോട്ടയം അതിരൂപത സഹായ മെത്രാൻ) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുർബാന. 7 മണിക്ക് ക്നായി തോമയുടെയും ഊർഹാ മാർ യൗസേപ്പിൻ്റെയും പ്രതിമകളുടെ അനാച്ഛാദനം. തുടര്‍ന്ന് സ്‌നേഹവിരുന്ന്.

ഹ്യൂസ്റ്റണിൽ കാറ്റിക്കിസം ഫെസ്റ്റ് മെയ് 19 ന് | Live on KVTV

0

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വേദപാഠ കുട്ടികൾക്കായി എല്ലാ വർഷവുംനടത്തപ്പെടുന്നതുപോലെ കാറ്റിക്കിസം ഫെസ്റ്റ്മെയ് 19 ന് നടത്തപ്പെടുന്നു. രാവിലെ 9.30 നുള്ള ഇംഗ്ലീഷ് കുർബാനക്ക്ശേഷം കുട്ടികൾക്കായി വിവിധങ്ങളായ വിനോദ പരിപാടികളും, മത്സരങ്ങളും, വ്യത്യസ്തങ്ങളായകളികളും നടത്തപ്പെടുന്നു. രുചികരമായഭക്ഷണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മുതിർന്നവർക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. പാരിഷ് എസ്‌സിക്യൂട്ടീവ്, പരിഷ്‌കൗൺസിൽ അംഗങ്ങൾ, സിസ്റ്റേഴ്സ്, യുവജനങ്ങൾ, ടീനേജർസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായി ഫെസ്റ്റിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു. രാവിലെ 7.30 ന്റെ കുർബാനക്കുശേഷവും ഭക്ഷണ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ഉച്ചക്ക് ഒരു മണി മുതൽ ദി ഹോപ്പ് എന്ന മലയാള ചലച്ചിത്രം പ്രദര്ശിപ്പിക്കുന്നതാണ്. ഇടവകയുടെ ഈ വർഷത്തെ കാറ്റിക്കിസംഫെസ്റ്റിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്തും ഡി.ആർ.ഇ ജോൺസൻ വട്ടമാറ്റത്തിലും അറിയിച്ചു.

ബിബി തെക്കനാട്ട്

കോട്ടയം അതിരൂപത മുൻ KCYL അതിരൂപത പ്രസിഡൻറുമായ ലിബിൻ പാറയിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.

0

കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത യുവജന കമ്മീഷൻ അംഗവും,മുൻ KCYL അതിരൂപത പ്രസിഡൻറുമായ ലിബിൻ ജോസ് പാറയിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.

കുടുംബ ദിനാചരണവും കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമവും സംഘടിപ്പിച്ചു

0

കോട്ടയം: മെയ് 15 അന്താരാഷ്ട്ര കുടുംബദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടുംബ ദിനാചരണവും സേവ് എ ഫാമിലി പ്ലാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന കുടുംബശാക്തീകരണ പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, സേവ് എ ഫാമിലി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിത്യമോള്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. കൂടാതെ പദ്ധതി അവലോകനവും തുടര്‍ കര്‍മ്മ പദ്ധതികളുടെ ആസൂത്രണവും നടത്തപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സ്വയംതൊഴില്‍ സംരംഭകത്വം, തൊഴില്‍ നൈപുണ്യവികസനം തുടങ്ങിയ വിവിധ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് കുടുംബശാക്തീകരണ പദ്ധതി കെ.എസ്.എസ്.എസ് നടപ്പിലാക്കി വരുന്നത്.

ക്‌നാനായ റീജിയണൽ ക്വിസ് മത്സര വിജയികൾ

0

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്‌നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂ യോർക്ക് സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആൽഡെൻ ഷിബി തള്ളത്തുകുന്നേൽ (സെന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, ന്യൂ യോർക്ക്), ഇസബെൽ വേലികെട്ടൽ (സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക, സാൻ ഹൊസെ, കാലിഫോർണിയ) എന്നിവർ യഥാക്രമം രണ്ടും മുന്നും സ്ഥാനങ്ങൾ നേടി. ക്‌നാനായ റീജിയണൽ ഡിറക്ടറും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാൽ വിജയികളെ അഭിനന്ദിച്ചു. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മിഷൻ ലീഗ് റീജിയണൽ ഭാരവാഹികളായ ഫാ. ബിൻസ് ചേത്തലിൽ, സിജോയ് പറപ്പള്ളിൽ, ഷീബാ താന്നിച്ചുവട്ടിൽ, സുജാ ഇത്തിത്തറ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

ഹ്യൂസ്റ്റനിൽ പ്രീ- മാര്യേജ് കോഴ്സ് സമാപിച്ചു.

0

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട്, സ്വേനിയ ഇലക്കാട്ട്, ജോൺസൺ വട്ടമറ്റത്തിൽ, എലിസബത്ത് വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി സജി കൈപ്പുങ്കൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ എടുത്തു. മെയ് പത്തു മുതൽ പന്ത്രണ്ടു വരെ മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ വിവിധ ഇടവകകളിൽനിന്നായി നാല്പതോളം യുവജനങ്ങൾ പങ്കെടുത്തു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വിഷയങ്ങളെക്കുറിച്ചും ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ ക്ലാസ്സുകളാണ് നൽകപ്പെട്ടത്. വിവാഹഒരുക്കസെമിനാർ അനുഗ്രഹപ്രദവും, ഉപകാരപ്രദവുമായിരുന്നുവെന്നു പങ്കെടുത്ത യുവജനങ്ങൾ അഭിപ്രായപ്പെട്ടു. പങ്കെടുത്ത എല്ലാവർക്കും സര്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എല്ലാവരുടെയും കുടുംബജീവിതം സുരഭിലവും ആനുഗ്രഹപ്രദമായിത്തീരട്ടെ എന്നും വികാരി ജനറാൾ ഫാ. തോമസ് മുളവനാലും, ഫാ. മുത്തോലത്തും, ടോണി പുല്ലാപ്പള്ളിലും ആശംസിച്ചു.

കുടിയേറ്റ കുലപതിയുടെ കൊച്ചുമക്കളുടെ സ്നേഹസംഗമത്തിന് ഇനി 50 ദിവസങ്ങൾ

0

ക്നാനായ പൈതൃകം എൻ ജൻമാവകാശം അവസാനശ്വാസംവരെ കാത്തു സൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായമക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിൻ്റെ കാലം മുതലെ തുടരുന്ന പുറപ്പാടുകളുടെ പ്രവാസങ്ങളുടെ ഗാഥകളുമായി പ്രവാചക പരമ്പരയിലെ സന്തതികൾ ഒന്നാണ് ഞങ്ങൾ ഒറ്റക്കെട്ടാണ് ഞങ്ങൾ ഒരു വിശ്വാസവും ഒരു പാരമ്പര്യവും പേറുന്നവരാണ് ഞങ്ങൾ എന്ന് പ്രഖ്യാപിയ്ക്കുന്ന മഹാ സംഗമത്തിൻറെ വിസ്മയ ചാരുതയിലേക്ക് ഇനി 50 ദിവസങ്ങൾ.

ഒരുമയെ ഗാഡമായിപുണർന്ന്, തനിമയിൽ അനുനിമിഷം വളർന്ന്, കടൽത്തീരത്തെ മണൽത്തരിപോലെ പടർന്ന്, ജൻമം കൊണ്ടും കർമ്മം കൊണ്ടും ക്നാനായത്വം പാലിയ്ക്കുന്ന ജനസമുഹത്തിൻറെ, പ്രതിസന്ധികളുടെ തിരമാലകളിൽ പതറാതെ,പ്രതിബന്ധങ്ങളുടെ തീക്കനിൽ വാടാതെ,കാറ്റിലണയാതെ, കൈത്തിരിപോലെ കാത്തുസൂക്ഷിച്ചൊരു പൈതൃകം തലമുറകൾക്കേകുന്ന ജനത്തിൻ്റെ ഒത്തു ചേരലിൻ്റെ പുണ്യനിമിഷങ്ങൾക്ക് ഇനി വെറും 50 ദിവസങ്ങൾ. 21 മത് തവണയും UKKCA ഒരുക്കുന്ന സാഹോദര്യത്തിൻറെ സമഭാവനയുടെ സ്നേഹസംഗമത്തിൻറെ നദീ യിൽ, ക്നാനായ ജനമൊന്നുചേർന്ന് തുഴഞ്ഞു നീങ്ങുന്ന ചന്തമേറുന്ന കാഴ്ച്ചയുടെ പൊടിപൂരത്തിനിനി 50 ദിവസങ്ങൾ.

ആശ്രിതർക്കും അഭിമതർക്കും ആവശ്യം പോലെ വിളമ്പി കൊടുക്കുന്ന പദവികളല്ല, മറിച്ച് വളർച്ചയുടെ വഴിയിൽ കരുത്തേകുവാൻ കാവലാകുവാൻ 51 യൂണിറ്റിലെ കൂടാരയോഗങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവർ ഒത്തുചേരുന്ന പരമോന്നത സമിതി- നാഷണൽ കൗൺസിൽ- അംഗങ്ങളാണ് കൺവൻഷൻ വിജയത്തിനായി അരയും തലയും മുറുക്കുന്നത്. UKKCA പ്രസിഡൻറ് സിബി കണ്ടത്തിൽ,സെക്രട്ടറി സിറിൾ പനംകാല, ട്രഷറർ റോബി മേക്കര, വൈസ് പ്രസിഡൻ്റ് ഫിലിപ്പ് പനത്താനത്ത്, ജോയൻറ് സെക്രട്ടറി ജോയി പുളിക്കീൽ, ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിൽ, അഡ്വൈസേഴ്സ്: ലൂബി വെള്ളാപ്പള്ളിൽ, മാത്യു പുളിക്കത്തൊട്ടിയിൽ എന്നിവർ ഉൾപ്പെടുന്ന സെൻടൽ കമ്മറ്റിയംഗങ്ങൾ UK യിലെ മുഴുവൻ ക്നാനായ മക്കളേയും സ്നേഹപൂർവ്വം 21 മത് കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ
PRO UKKCA

മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു

0

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ദ്വിദിന മിന്നാമിന്നി ക്യാമ്പ് സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍, ഡോ. റോസമ്മ സോണി, കെ.എസ്.എസ്.എസ്് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, ഫിസിയോതെറാപ്പിസ്റ്റ് ജിംഗിള്‍ ജോയി എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിനോടനുബന്ധിച്ച് കുട്ടികള്‍ക്കായി ക്ലാസ്സുകളും കലാപരിപാടികളും മത്സരങ്ങളും ഉല്ലാസ പഠന യാത്രയും മാതാപിതാക്കളുടെ സംഗമവും ക്രമീകരിച്ചിരുന്നു.

15-ാം മത് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു; സാജു കണ്ണമ്പളളി ചെയര്‍പേഴ്‌സണ്‍

0

സാൻ അൻ്റോണിയോയിൽ നടക്കുന്ന പതിനഞ്ചാമത് കെ.സി.സി.എൻ.എ കൺവെൻഷൻ്റെ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. ഷിക്കാഗോയിൽ നിന്നുള്ള സാജു കണ്ണമ്പള്ളിയെ കമ്മിറ്റിയുടെ ചെയർപേഴ്‌സണായി തിരഞ്ഞെടുത്തു. ബിജു തുരുത്തുമ്യാലിൽ (അറ്റ്ലാൻ്റ), ജോർജുകുട്ടി കാനാട്ട് (ന്യൂയോർക്ക്), ജോസ് നെടുമാക്കൽ (ഹൂസ്റ്റൺ), ഡോ. സൂസൻ തെങ്ങുംതറ (സാൻ ജോസ്), ശ്രീ സിജു സ്റ്റീഫൻ മുളയിങ്കൽ (ടൊറൻ്റോ) എന്നിവർ കോ-ചെയർമാരായി പ്രവർത്തിക്കും. ക്നാനായ ടൈംസ് പ്രസിദ്ധീകരണത്തിൻ്റെയും ക്നാനായ വോയ്‌സ് മീഡിയ കമ്പനിയുടെയും സ്ഥാപകനും അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകനാണ് സാജു കണ്ണമ്പള്ളി. ഷിക്കാഗോ കെസിഎസ് യൂണിറ്റിലെ വളരെ സജീവമായ അംഗമാണ്, കൂടാതെ ചിക്കാഗോ കെസിഎസ് വൈസ് പ്രസിഡൻ്റ്, കോട്ടയം അതിരൂപത കെസിവൈഎൽ പ്രസിഡൻ്റ്, നാഷണൽ കൗൺസിൽ അംഗം, കെസിസിഎൻഎ പിആർഒ തുടങ്ങി വിവിധ പദവികളിൽ ക്നാനായ സമൂഹത്തെ സേവിച്ചിട്ടുണ്ട്. വളരെ ആഴത്തിലുള്ള സാംസ്കാരികവും കലാപരവുമായ പശ്ചാത്തലമുള്ള വ്യക്തിയാണ് സാജു കണ്ണമ്പള്ളി.

അറിയപ്പെടുന്ന കലാകാരനായ ബിജു തുരുത്തുമ്യാലിൽ നിലവിൽ കെസിസിഎൻഎയുടെ നാഷണൽ കൗൺസിൽ അംഗമാണ്. നാടക അഭിനേതാവ്യ ഇദ്ദേഹം രാജ്യത്തുടനീളമുള്ള വിവിധ സ്റ്റേജുകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. ഫോമാ കൾച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ നിലവിലെ ചെയർമാനും, 2002-ൽ ഹൂസ്റ്റണിൽ നടന്ന കെസിസിഎൻഎ കൺവെൻഷൻ്റെ ചെയർപേഴ്സണുമായിരുന്നു. കെസിഎസ് ചിക്കാഗോയുടെയും കെസിഎജി അറ്റ്ലാൻ്റയുടെയും എക്സിക്യൂട്ടീവ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ അറ്റ്‌ലാൻ്റയുടെ പ്രസിഡൻ്റായി 2 തവണ പ്രവർത്തിച്ചു.

പ്രമുഖ തിരക്കഥാകൃത്ത്, നാടക നൃത്തസംവിധായകൻ, സംവിധായകൻ എന്നീ നിലകളിൽ മലയാളി സ്റ്റേജ് പ്രോഗ്രാമുകളിൽ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള വ്യക്തിയാണ് ജോർജ്ജ്കുട്ടി കാനാട്ട്. വിവിധ ഹ്രസ്വചിത്രങ്ങളുമായും നാടകങ്ങളുമായും ബന്ധപ്പെട്ടു പ്രവർത്തിച്ച അദ്ദേഹം നിരവധി പ്രമുഖ ടിവി ഷോകളുടെ ഭാഗവുമായിരുന്നു.

2022-ലെ KCCNA കൺവെൻഷനിലെ “ക്നാനായ മന്നൻ” മത്സരത്തിൽ വിജയിച്ച ജോസ് നെടുമക്കൽ കലാ-സാംസ്കാരിക വൈദഗ്ധ്യമുള്ള വ്യക്തിയാണ്. കൂടാതെ 2017-ൽ ഹൂസ്റ്റൺ HKCS എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായിരുന്നു. ഇൻഡ്യാനപൊളിസിൽ 2022 കെസിസിഎൻഎ കൺവെൻഷനിൽ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹം മികച്ച അവതാരകൻ കൂടിയാണ്.

നിലവിൽ KCWFNA യുടെ ജോയിൻ്റ് സെക്രട്ടറിയായ ഡോ. സൂസൻ തെങ്ങുംതറ ഒരു ബഹുമുഖ പ്രതിഭയാണ്. മികച്ച കലാകാരിയായ ഡോ സൂസൻ തെങ്ങുംതറ, നിരവധി യൂണിറ്റ് തലത്തിലുള്ള സാംസ്കാരിക പരിപാടികളും സ്കിറ്റുകളും വിവിധ പരിപാടികളിൽ കൊറിയോഗ്രാഫ് ചെയ്തിട്ടുണ്ട്. കൂടാതെ 2006-ൽ സാൻ ജോസിൽ നടന്ന കെസിസിഎൻഎ കൺവെൻഷൻ്റെ സുവനീർ കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. ഈ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയിൽ ഡോ. സൂസൻ വലിയ പങ്കുവഹിക്കും.

സിജു സ്റ്റീഫൻ മുളയിങ്കൽ അറിയപ്പെടുന്ന ഒരു മികച്ച അവതാരകനും കോർഡിനേറ്ററുമാണ്. കാനഡയിലെ ടൊറൻ്റോയിൽ താമസിക്കുന്ന ഇദ്ദേഹം കെസിഎസിയുടെ വളരെ സജീവമായ അംഗമായിരുന്നു. ഈ കൺവെൻഷൻ്റെ കൾച്ചറൽ കമ്മിറ്റിയിൽ കാനഡയെ പ്രതിനിധീകരിക്കും. അദ്ദേഹത്തിൻ്റെ കലാപരമായ കഴിവുകൾ ഈ കൺവെൻഷൻ്റെ കൾച്ചറൽ പ്രോഗ്രാം കമ്മിറ്റിയിൽ വലിയ സ്വാധീനം ചെലുത്തും.

ജോണിക്കുട്ടി പിള്ളവീട്ടിൽ പിആർഒ

ചിക്കാഗോ : ഫിലിപ്പ് തോട്ടം | Live wake & Funeral Services Available

0

ചിക്കാഗോ : ഫിലിപ്പ് തോട്ടം നിര്യാതനായി,. സംസ്കാരം പിന്നീട് ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ

Philip Thottam (67)in Chicago.

Parents:
Late T C Mathew, Thottam,
Late Mariamma Mathew, Thekkeneelettu

Wife:
Susy, Vazhiyampalathinkal,
Punnathara

Children:
Stephiny,
Anisha,

Siblings:
Jacob & Sophy Moolayil,
Elsy & Thampi- Pullanapallil,
Cyriac & Chinnamma – Kakkattil,
James & Elsamma- Naranathukuzhy,
Sally & Late. Joy, Alakuzha,
Xavior & Suja- Nalloor,
Jessy & Jomon- Pallikizhakkethil

Wake Service: 

Sunday, May 19, 5pm – 8:30pm 

 St. Mary’s Knanaya Catholic church, 7800 Lyons St,

 Morton Grove, IL 60053

 Funeral : 

 Monday, May 20th 

Viewing start at 9am 

followed by Mass at 9:30am 

St. Mary’s Knanaya Catholic Church 7800 Lyons St. , 

Morton Grove

 Burial will follow at Maryhill Cemetery, 8600 N Milwaukee Ave, Niles, IL 60714

Latest News

കുറുമുളളൂര്‍: വെട്ടികാട്ട് വി.റ്റി ജോര്‍ജ്

0
കുറുമുളളൂര്‍: വെട്ടികാട്ട് വി.റ്റി ജോര്‍ജ് നിര്യാതനായി. സംസ്‌കാരം പിന്നീട് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളിയില്‍.

കെ. സി. എസ് ചിക്കാഗോ യുവജനോത്സവം ചരിത്ര വിജയമായി

0
മെയ് പതിനൊന്നു ശനിയാഴ്ച കെ. സി. എസ് ക്നാനായ സെന്ററിലെ ആറ് സ്റ്റേജുകളിലായി രാവിലെ ഒൻപതരയോടെ ആരംഭിച്ച മത്സരങ്ങളിൽ ഗ്രൂപ്പിനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി എണ്ണൂറ്റിയന്പതോളം കുട്ടികൾ തങ്ങളുടെ കലാവിരുതുകളുടെ മാറ്റുരച്ചു. കലയുടെ മായാ...

അരീക്കര: പരപ്പനാട്ട് പി.സി. ഫിലിപ്പ് | Live Funeral Telecast Available

0
അരീക്കര: പരപ്പനാട്ട് പി.സി.ഫിലിപ്പ് (82) നിര്യാതനായി. സംസ്കാരം 19/05/2024 ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്നു. ഭാര്യ പരേതയായ ചിന്നമ്മ ഉഴവൂർ മാനംമൂട്ടിൽ കുടുംബാംഗമാണ്. മകൾ: ഷൈലജ ഫിലിപ്പ്. മരുമകൻ: കെ...

ചിക്കാഗോ : വിമല കളപുരയിൽ

0
ചിക്കാഗോ : കളപുരയിൽ സ്റ്റാൻലിയുടെ ഭാര്യ വിമല ചിക്കഗോയിൽ നിര്യതയായി. സംസ്കാരം പിന്നിട് Vimala Kalapurayil wife of Stanley Kalapurayil.Vimala is the daughter of (late) Joseph Pazhoor and (late)...

ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അണക്കര ബിസിനസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

0
അണക്കര: ക്‌നാനായ മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ അണക്കര ബിസിനസ് ഓഫീസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയര്‍മാന്‍ പ്രൊഫ ജോയി മുപ്രാപ്പള്ളില്‍ അധ്യക്ഷനായിരുന്നു....

മുതിർന്നവർക്ക് ഉത്സവമൊരുക്കി ബെൻസൻവിൽ ഇടവകക്കുട്ടായ്മ

0
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ 55 വയസ്സിന് മേൽ പ്രായമുള്ള മുതിർന്നവർക്കായി ഇക്കഴിഞ്ഞ ശനിയാഴ്ച ഒരുക്കിയ സംഗമം ഏറെ വ്യത്യസ്തമായി. മദേഴ്സ് ഡേയും ഫാദേഴ്സ് ഡേയും സംയുക്തമായി അന്നേ ദിവസം...

പച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം നടത്തി

0
പറമ്പഞ്ചേരി: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ അഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ് നടപ്പിലാക്കി വരുന്ന പച്ചക്കറി വിത്ത് വിതരണ പദ്ധതിയുടെ ചുങ്കം ഫെറോന ഉദ്ഘാടനം, പറമ്പഞ്ചേരി സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോണ്‍...

റാന്നി: പുളിമൂട്ടില്‍ മിനി സാബു | Live Funeral Telecast Available

0
റാന്നി: പുളിമൂട്ടില്‍ സാബുവിന്റെ ഭാര്യ മിനി സാബു (55) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (21.05.2024) റാന്നിയില്‍. പരേത കടക്കേത്ത് പരേതനായ തോമസ് - ലീലാമ്മ തോമസ് കല്ലേലിമണ്ണില്‍ ദമ്പതികളുടെ മകളാണ്. മക്കള്‍: എബ്രഹാം...

സാൻ ഹോസെ : ഏലമ്മ ഉതുപ്പ് മണപ്പുറം | Live Wake & Funeral Available

0
സാൻ ഹോസെ കാലിഫോർണിയ : ഏലമ്മ ഉതുപ്പ് മണപ്പുറംസാൻ ഹോസെ കാലിഫോർണിയ : ഏലമ്മ ഉതുപ്പ് മണപ്പുറം കാലിഫോർണിയയിലെ സാൻ ഹൊസെയിൽ നിര്യാതയായി . പൊതുദർശനം വെളിയാഴ്ചയും സംസ്കാരം ശനിയാഴ്ചയും നടക്കും

വാത്സല്യ നിറവില്‍ അമ്മമാരുടെ ദിനം ആഘോഷിച്ചു

0
സാന്‍ ഹൊസെ, കാലിഫോര്‍ണിയ: സാന്‍ ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പള്ളിയില്‍ മെയ് 12 ഞായറാഴ്ച മാതൃദിനം കൊണ്ടാടി . കുര്‍ബാന മധ്യേ ഓരോ ക്രൈസ്തവ കുടുംബത്തിലും അമ്മമാരുടെ പ്രാധാന്യത്തെക്കുറിച്ചു...